സി.എസ്. .വെങ്കിടേശ്വരന് :
നമ്മുടെ പൊതുവ്യവഹാരങ്ങളെ അഭൂതപൂര്‍വ്വമായ വിധം മാറ്റി മറിച്ചുകൊണ്ടിരിക്കുകയാണ് ഇന്റര്‍നെറ്റ് തുടങ്ങിയ നവമാധ്യമങ്ങള്‍. പരമ്പാരഗതമായ രേഖീയ ആശയ സംവേദന പ്രക്രിയകളുടെ സ്ഥാനത്ത് കേന്ദ്രീകൃതമല്ലാത്തതും അനവധി തലങ്ങളില്‍ സാധ്യമാകുന്നതുമായ ബൃഹത്തായ ആശയവിനിമയ വിപ്ലവത്തിന് വഴിമരുന്നിട്ടിരിക്കുകയാണ്. ലോകത്തിന്റെ വ്യത്യസ്ത ഭാഗങ്ങളിലുള്ള വൈവിധ്യമാര്‍ന്ന ജനവിഭാഗങ്ങള്‍ ഇന്ന് ഈ ആശയവിനിമയ ശൃംഖലയുടെ ഭാഗമായിക്കൊണ്ടിരിക്കുകയാണ്. ഇന്നലെ വരെ സ്വയപ്രകാശനം നിഷേധിക്കപ്പെട്ടിരുന്ന നിരവധികൂട്ടങ്ങള്ക്ക് ഒത്തു ചേരുന്നതിനും തങ്ങളുടെ അഭിപ്രായങ്ങള്‍ പ്രകടിപ്പിക്കുന്നതിനും രാഷ്ട്രീയ സ്വാധീനം രൂപീകരിക്കുന്നതിനും ഇന്റര്‍നെറ്റിലുള്ള WEB 2.0, വിക്കികള്‍ തുടങ്ങിയ മാധ്യമങ്ങളിലൂടെ സാധിക്കുന്നു







