Partners

സ്പേസും (സൊസൈറ്റി ഫോര്‍ പ്രമോഷന്‍ ഓഫ് ആള്‍ട്ടര്‍നേറ്റീവ് കമ്പ്യൂട്ടിംഗ് ആന്റ് എംപ്ലോയ്​മെന്റ്)
മീഡിയാക്റ്റും
സ്ക്കൂള്‍ ഓഫ് മീഡിയ സ്റ്റഡീസുമാണ് ഇലയ്ക്ക് പിന്നില്‍ കൈകോര്‍ക്കുന്നത്.

എഡിറ്റോറിയല്‍ ബോര്‍ഡ്

നീലന്‍(എക്സിക്യൂട്ടീവ് ന്യൂസ് എഡിറ്റര്‍, അമൃത ടി.വി.)

വിധു വിന്‍സന്റ്(മാധ്യമ പ്രവര്‍ത്തക)

ശ്രീധര്‍(തണല്‍)

അഡ്വൈസറി ബോര്‍ഡ്

സി.എസ്. വെങ്കിടേശ്വരന്‍(മാധ്യമ നിരൂപകന്‍)

കെ.രാജഗോപാല്‍(സിഡിറ്റ്)

ജി.സാജന്‍(ദൂരദര്‍ശന്‍)

About Us

ഇന്റര്‍നെറ്റിന്റെ കടന്നുവരവ് ആശയവിനിമയ രംഗത്ത് വമ്പിച്ച കുതിച്ചുചാട്ടമാണ് സൃഷ്ടിച്ചിരിക്കുന്നത്. നെറ്റ്​വര്‍ക്ക്ഡ് ജേര്‍ണലിസവും, ഓപ്പണ്‍ സോഴ്സ് ജേര്‍ണലിസവും സിറ്റിസണ്‍ മീഡിയയും മറ്റും സാധാരണക്കാരെയും മാധ്യമലോകത്തിന്റെ ഭാഗമാക്കിയിരിക്കുന്നു. ഡിജിറ്റല്‍ വിപ്ലവം മാധ്യമങ്ങളുടെ സാമ്പത്തികമായ അപ്രാപ്യത ഇല്ലാതാക്കിയതിനൊപ്പം, അടിസ്ഥാന വിദ്യാഭ്യാസത്തിന്റെ നിലവാരം ഉയര്‍ന്നതോടെ വലിയൊരു വിഭാഗം ആളുകളും ആ സാധ്യത ഉപയോഗപ്പെടുത്താന്‍ പ്രാപ്തരായിട്ടുണ്ട്. വെബ് പബ്ലിഷിംഗ് ഉപകരണങ്ങള്‍ സുലഭമായതോടെ സമൂഹത്തില്‍ പരമ്പരാഗത മാധ്യമങ്ങളുടെയും മാധ്യമ പ്രവര്‍ത്തകരുടെയും ജനങ്ങളുടെയും ഇടങ്ങള്‍ മാറ്റിമറിക്കപ്പെട്ടുണ്ട്. ഈ അവസരത്തിലാണ് മുഖ്യധാരാ മാധ്യമങ്ങളുടെകുത്തൊഴുക്കില്‍ നിന്നൊഴിഞ്ഞ് സാധാരണക്കാരന്റെ സാമൂഹ്യബോധത്തിനും എഴുത്തിനും പുതിയൊരു സമാന്തരവേദിയൊരുക്കുക എന്ന ആശയത്തോടെ "ഇല" (http://ila.cc)എന്ന സ്വതന്ത്ര പബ്ലിക്ക് മീഡിയ പോര്‍ട്ടല്‍ രൂപമെടുക്കുന്നത്. സാമൂഹ്യപ്രവര്‍ത്തകര്‍ക്കും മാധ്യമ പ്രവര്‍ത്തകര്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കുമെല്ലാം ഇല അവരുടെ ആശയങ്ങള്‍ പറയാനും പങ്കുവയ്ക്കാനുമുള്ള വേദിയായിരിക്കും.തെരഞ്ഞെടുക്കപ്പെട്ട ബ്ലോഗുകളില്‍ നിന്നുള്ള ലേഖനങ്ങളാവും ഇതിന്റെ ഒരു ഘടകം. ഓരോ ലേഖനത്തിനും മാതൃബ്ലോഗിലേക്ക് തിരിച്ച് ലിങ്ക് നല്‍കുന്നതാണ്. വ്യക്തികള്‍ക്ക് നേരിട്ട് ലേഖനങ്ങള്‍ പോസ്റ്റ് ചെയ്യാനുള്ള സൗകര്യവും ലഭ്യമാണ്. ഇതിന് പുറമേ സമാന്തര മാസികകളില്‍ നിന്നുള്ള ലേഖനങ്ങളും ഓഡിയോ വീഡിയോ സൃഷ്ടികളും ഫോട്ടോഗ്രാഫുകളും ഇലയില്‍ ഉള്‍​പ്പെടുത്തുന്നുണ്ട്. സ്പേസും (സൊസൈറ്റി ഫോര്‍ പ്രമോഷന്‍ ഓഫ് ആള്‍ട്ടര്‍നേറ്റീവ് കമ്പ്യൂട്ടിംഗ് ആന്റ് എംപ്ലോയ്​മെന്റ്)മീഡിയാക്റ്റുമാണ് ഇലയ്ക്ക് പിന്നില്‍ കൈകോര്‍ക്കുന്നത്.

 

 

 

ഇലയുടെ ഇ മെയില്‍ വിലാസം ചില സാങ്കേതിക കാരണങ്ങളാല്‍ മാറ്റിയിരിക്കുന്നു. Iila4all@gmail.com  എന്നായിരുന്നത് ilaforall@gmail.com എന്നാണ് മാറ്റിയിരിക്കുന്നത്.  ശ്രദ്ധിക്കുമല്ലോ...

ഇനിയുള്ള എഴുത്തുകളും അറിയിപ്പും ഈ വിലാസത്തില്‍ നിന്നായിരിക്കും ലഭിക്കുക.

Developed and managed by SPACE | About | Policy | Report Us | Archive |