Subscribe

Archive

August 30th, 2010

Abdul nasar madhani

ക്ഷീരമുള്ളോരകിടിന്‍ ചുവട്ടിലും ചോരതന്നെ കൊതുകിന്നു കൌതുകം' എന്ന ചൊല്ല് അന്വര്‍ഥമാക്കുന്ന വിധത്തിലാണ് ബാംഗ്ലൂര്‍ സ്ഫോടനക്കേസില്‍ കര്‍ണാടക പോലീസ് പിടിയിലായ പിഡിപി ചെയര്‍മാന്‍ അബ്ദുള്‍ നാസര്‍ മഅദനിയുടെ അറസ്റ് മുന്‍നിര്‍ത്തിയുള്ള ചില കേന്ദ്രങ്ങളുടെ പ്രതികരണങ്ങള്‍.....

August 27th

തിവ് ആവര്‍ത്തനംകൊണ്ട് അര്‍ഥവും വിലയും നഷ്ടപ്പെട്ട ഇടയലേഖനങ്ങള്‍ രാഷ്ട്രീയപ്രസ്താവനകളായി അധഃപതിച്ചിരിക്കുന്നു. വളരെ വിരളമായും അവധാനപൂര്‍വവും ഉപയോഗിക്കേണ്ടവയാണ് അവ. സമരാഹ്വാനങ്ങള്‍ക്കും പോര്‍വിളികള്‍ക്കും ശക്തിപരീക്ഷണങ്ങള്‍ക്കുമപ്പുറത്ത് ധാര്‍മികമായ വിശകലനങ്ങള്‍ ഒന്നും ഈ ലേഖനങ്ങളില്‍ ഇല്ല. ഈശ്വരവിശ്വാസത്തെ തങ്ങള്‍ നേരിടുന്ന ഏതെങ്കിലും ധാര്‍മികപ്രശ്നവുമായി ബന്ധപ്പടുത്താനുളള ഒരു ശ്രമവും ഇടയലേഖനങ്ങളില്‍ കാണുന്നില്ല

August 19th

Aalar, ആളര്‍

ദിവാസി വിഭാഗങ്ങളുടേയും മറ്റു പിന്നോക്ക ജന വിഭാഗങ്ങളുടേയും പുരോഗതിക്കും ജീവിതനിലവാരം ഉയര്‍ത്തുന്നതിനും മാറി വരുന്ന സര്‍ക്കാരുകള്‍ ചിലവഴിക്കുന്നത് കോടിക്കണക്കിനു രൂപയാണ്. ആദിവാസികളായി ജനിച്ചിട്ടും ജീവിച്ചിട്ടും സര്‍ക്കാര്‍ രേഖകളില്‍ ആദിവാസി അല്ലാത്തതിനാല്‍ സര്‍ക്കാരിന്റെ സാമ്പത്തിക സഹായങ്ങളും മറ്റും ലഭിക്കാതിരിക്കുന്നതും ആദിവാസികളില്‍ നാം അധികമൊന്നും ശ്രദ്ധിക്കാതെ പോയതുമായ ഒരു വിഭാഗമാണ് ആളര്‍ സമുദായം

August 9th

KSEB

വൈദ്യുതി ബോര്‍ഡിന്റെ പ്രവര്‍ത്തനം മെച്ചപ്പെടുത്താന്‍ സ്റ്റാന്‍ഡാര്‍ഡ്സ് ഓഫ് പെര്‍ഫോര്‍മന്‍സ്.ഉപയോക്താക്കള്‍ക്കു മെച്ചപ്പെട്ട സേവനം ഉറപ്പാക്കാന്‍ നാലു വര്‍ഷം മുന്‍പു വൈദ്യുതി റഗുലേറ്ററി കമ്മീഷന്‍ സ്റ്റാന്‍ഡാര്‍ഡ്സ് ഓഫ് പെര്‍ഫോര്‍മന്‍സ് എന്ന പേരില്‍  ചട്ടങ്ങള്‍ ഏര്‍പ്പെടുത്തിയിരുന്നു. ഈ ചട്ടങ്ങള്‍ നടപ്പാക്കാതെ  ഇതുവരെ ബോര്‍ഡ് തടിതപ്പി

August 3rd

sex education

മ്മുടെ നാട്ടിലും ആഗോള തലത്തിലും ലൈംഗിക വിദ്യാഭ്യാസം ഒരുപാടു ചര്‍ച്ച ചെയ്യപ്പെട്ടു കൊണ്ടിരിക്കുകയാണല്ലോ! ഇത്തരം ചര്‍ച്ചകള്‍ തുടങ്ങി വെച്ചിട്ട് കാലം ഒരുപാടയെങ്കിലും നമ്മുടെ നാട്ടില്‍ ഇത് വരെ ചില ചുവടു വെപ്പുകള്‍ മാത്രമേ കാണാന്‍ സാധിക്കുന്നുള്ളൂ.ലൈംഗിക അരാജകത്വവും,കൌമാര ഗര്‍ഭിണികളും വളര്‍ന്നു വരുന്ന ഒരു ചുറ്റുപാടില്‍ കേരളം പോലും അപകടപരമായ ഒരു ചുറ്റുപാടിലേക്ക് നീങ്ങി കൊണ്ടിരിക്കുമ്പോള്‍ ഇത് ചര്‍ച്ച ചെയ്യാതെ വയ്യ.ഇതുമായി ബന്ധപ്പെട്ട ചില ചിന്തകള്‍ മാത്രമാണ് ഇങ്ങിനെ ഒരു ലേഖനത്തിനാധാരം.

July 16th

popular front

നിരോധിക്കപ്പെട്ട ഭീകരസംഘടനയായ സിമിയേക്കാള്‍ അപകടകാരികളാണ് പോപ്പുലര്‍ ഫ്രണ്ടെന്ന് സംസ്ഥാന സ്പെഷ്യല്‍ ബ്രാഞ്ച് പൊലീസ് റിപ്പോര്‍ട്ട്....

July 13th

petrol.jpg

ന്ത്യയിലെ 120 കോടിയോളം ജനങ്ങളെ ദുരിതത്തിന്റെ വറചട്ടിയില്‍നിന്ന് എരിതീയിലേക്ക് വലിച്ചെറിഞ്ഞുകൊണ്ട് മന്‍മോഹന്‍സിങ് ഗവണ്‍മെന്റ് വീണ്ടും പെട്രോളിയം ഉല്‍പന്നങ്ങളുടെ വില വര്‍ധിപ്പിച്ചിരിക്കുന്നു.

June 22nd

cms (10).jpg

ലാലയ രാഷ്ട്രീയത്തിന് പതിറ്റാണ്ടുകളുടെ പഴക്കമുണ്ട്. ഇടവപ്പാതി തിമിര്‍ത്തൊഴിയുമ്പോള്‍ നവാഗതരുടെ ശ്രദ്ധ പതിയേ ജനലഴികള്‍ക്കു പുറത്തേക്ക് തിരിയും. പുറത്ത് ചോര തിളയ്ക്കുന്ന പ്രസംഗങ്ങളും സമരങ്ങളുടെ ചൂടും മുദ്രാവാക്യങ്ങളുടെ മാറ്റൊലികളുമാവാം മുഴങ്ങിക്കേള്‍ക്കുന്നത്.

June 21st

റ്റി.ബാലകൃഷ്ണന്‍ ഐ എ എസ്

സംസ്ഥാന വ്യവസായ വകുപ്പ്‌ കേരളത്തിലെ വ്യവസായ വളര്‍ച്ചയും കെ.എസ്‌.ഐ.ഡി.സിയുടെ പങ്കും എന്ന വിഷയത്തെക്കുറിച്ച്‌ കോഴിക്കോട്ട്‌  നടത്തിയ സെമിനാറില്‍ വ്യവസായ വകുപ്പ്‌ പ്രിന്‍സിപ്പല്‍ സെക്രട്ടറിയും അഡീഷണല്‍ ചീഫ്‌ സെക്രട്ടറിയുമായ ടി.ബാലകൃഷ്‌ണന്‍ ഐ.എ.എസ്‌ നടത്തിയ പ്രസംഗത്തിന്റെ സംക്ഷിപ്‌ത രൂപം. ഇതിലെ കൊക്കോകോളയെ സംബന്ധിക്കുന്ന പരാമര്‍ശമാണ്‌ കഴിഞ്ഞയിടെ വിവാദമായത്‌. കൊക്കോകോളയ്‌ക്കും അപ്പുറം ഓരോ മലയാളിയും അറിഞ്ഞിരിക്കേണ്ട വൈവിധ്യമാര്‍ന്ന വിഷയങ്ങളെ സ്‌പര്‍ശിക്കുന്നതായിരുന്നു അദ്ദേഹത്തിന്റെ പ്രസംഗം. (പ്രസംഗത്തിന്റെ പൂര്‍ണ രൂപം വായിക്കാം)

രാധ്യനായ മേയര്‍ ശ്രീ ഭാസ്‌കരന്‍, ബഹുമാനപ്പെട്ട വ്യവസായ മന്ത്രി ശ്രീ എളമരം കരീം, എന്റെ സഹപ്രവര്‍ത്തക സുഹൃത്തുക്കളായ അല്‍കേഷ്‌ കുമാര്‍ ശര്‍മ്മ, ജില്ലാ കളക്‌റ്റര്‍ ശ്രീ സലീം, കെ.എസ്‌.ഐ.ഡി.സി എക്‌സിക്യൂട്ടിവ്‌ ഡയറക്‌റ്റര്‍ ശ്രീ എം.ആര്‍ കര്‍മചന്ദ്രന്‍, സദസിലിരിക്കുന്ന ബഹുമാന്യരായ എം.എല്‍.എമാര്‍, ഡെപ്യൂട്ടി മേയര്‍, കൗണ്‍സിലര്‍മാര്‍.........

Developed and managed by SPACE | About | Policy | Report Us | Archive |