കര്‍ണ്ണാടക സംസ്ഥാനത്തിലെ ഉഡുപ്പി ജില്ലയില്‍ വനമധ്യത്തിലുള്ള കൊല്ലൂര്‍ എന്നഗ്രാമത്തിലാണ് പ്രസിദ്ധമായ മൂകാംബിക ദേവി ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. സൌപര്ണികനദിയുടെ തീരത്തായുള്ള ഈ ക്ഷേത്രത്തിന് നൂറ്റാണ്ടുകളുടെ പഴക്കമുണ്ടെന്ന് കരുതുന്നു.ഇന്ത്യയിലൊട്ടാകെ കീര്‍ത്തികേട്ട മൂകാംബിക ക്ഷേത്രത്തിനെപ്പറ്റി പല സങ്കല്പ്പങ്ങളുംഐതിഹ്യങ്ങളുമുണ്ട്. പുരാണങ്ങിലും പരാമര്‍ശങ്ങളുണ്ട്
ജനീവയ്ക്ക് സമീപം സ്ഥാപിച്ചിട്ടുള്ള ലാര്‍ജ് ഹാഡ്രോണ്‍ കൊളൈഡര്‍ (എല്‍.എച്ച്.സി), ഭൂമുഖത്തെ ഏറ്റവും കരുത്തേറിയ കണികാത്വരകമെന്ന നിലയില്‍ റിക്കോര്‍ഡ് സ്ഥാപിച്ചു.
എല്‍.എച്ച്.സി.യില്‍ എതിര്‍ദിശയില്‍ പായുന്ന പ്രോട്ടോണ്‍ധാരകളുടെ ഊര്‍ജനില, നവംബര്‍ 30-ന് പുലര്‍ച്ചെ 1.18 ട്രില്യണ്‍ ഇലക്ട്രോണ്‍ വോള്‍ട്ട് (1.18 TeV) ആയി ഉയര്‍ത്തുന്നതില്‍ ഗവേഷകര്‍ വിജയിച്ചു. ഏതെങ്കിലുമൊരു കണികാത്വരകം ഇതുവരെ കൈവരിച്ചിട്ടുള്ളതില്‍ ഏറ്റവും ഉയര്‍ന്ന ഊര്‍ജനിലയാണിത്.
ചോരതന്നെ കൊതുകിന്നു കൌതുകം
കുറച്ചു വര്‍ഷങ്ങള്‍ക്കു മുന്‍പ് കേരളം സന്ദര്‍ശിച്ച ജപ്പാന്‍കാരനായ ഒരു പ്രൊഫസറോട് കേരളത്തിലെ അനുഭവത്തെപ്പറ്റി ചോദിച്ചപ്പോള്‍ അദ്ദേഹം ചൂണ്ടിക്കാണിച്ചത് രണ്ട് കാര്യങ്ങളാണ്. ഒന്ന് കവലകളിലും വഴിയരികിലും നഗരത്തിരക്കിലും എവിടെയും സുലഭമായ തുറിച്ചു നോട്ടക്കാര്‍, രണ്ട് അടിസ്ഥാന ആവശ്യങ്ങളിലൊന്നായ ശൌച്യാലയങ്ങളോട് നമ്മുടെ നാട് കാണിക്കുന്ന അനാസ്ഥ. ആദ്യ അനുഭവം തത്കാലം അവിടെ നില്ക്കട്ടെ, രണ്ടാമത്തെ അനുഭവമെടുക്കാം. ഇത് ഒരു വിദേശിയുടെ അനുഭവം. ഇനി സ്വദേശിയുടെ അനുഭവം കേള്‍ക്കണ്ടേ; പൊതുമൂത്രപ്പുരകളുടെ അനാസ്ഥയ്ക്കെതിരെ ശക്തമായ മാധ്യമപിന്തുണ ആവശ്യപ്പെട്ടുകൊണ്ട് ഒരു മാധ്യമ പ്രവര്‍ത്തകനെ സമീപിച്ച സാമൂഹ്യപ്രവര്‍ത്തകയ്ക്കു കിട്ടിയ അനുഭവവും തികച്ചും വ്യത്യസ്തമായിരുന്നു. 'നിങ്ങള്‍ ഒരു സമരമോ സത്യാഗ്രഹമോ കൊണ്ടുവന്ന് പബ്ലിക്കായി മൂത്രമൊഴിച്ച് ഒരു വാര്‍ത്തയുണ്ടാക്കൂ. അപ്പോള്‍ ഞങ്ങള്‍ വരാം'.
നമ്മുടെ നാട്ടിലും ആഗോള തലത്തിലും ലൈംഗിക വിദ്യാഭ്യാസം ഒരുപാടു ചര്‍ച്ച ചെയ്യപ്പെട്ടു കൊണ്ടിരിക്കുകയാണല്ലോ! ഇത്തരം ചര്‍ച്ചകള്‍ തുടങ്ങി വെച്ചിട്ട് കാലം ഒരുപാടയെങ്കിലും നമ്മുടെ നാട്ടില്‍ ഇത് വരെ ചില ചുവടു വെപ്പുകള്‍ മാത്രമേ കാണാന്‍ സാധിക്കുന്നുള്ളൂ.ലൈംഗിക അരാജകത്വവും,കൌമാര ഗര്‍ഭിണികളും വളര്‍ന്നു വരുന്ന ഒരു ചുറ്റുപാടില്‍ കേരളം പോലും അപകടപരമായ ഒരു ചുറ്റുപാടിലേക്ക് നീങ്ങി കൊണ്ടിരിക്കുമ്പോള്‍ ഇത് ചര്‍ച്ച ചെയ്യാതെ വയ്യ.ഇതുമായി ബന്ധപ്പെട്ട ചില ചിന്തകള്‍ മാത്രമാണ് ഇങ്ങിനെ ഒരു ലേഖനത്തിനാധാരം.
ഛത്തീസ്ഗഡില്‍ മാവോയിസ്റ്റുകള്‍ നടത്തുന്ന ഭീകരാക്രമണങ്ങളെക്കുറിച്ച് വിവിധ മാധ്യമങ്ങള്‍ കൊടുക്കുന്ന വാര്‍ത്തകള്‍ നാം ദിനംപ്രതി കാണുന്നു. വെടിവെപ്പിലൂടെയും സ്ഫോടനങ്ങളിലൂടെയും അതിക്രമങ്ങളിലൂടെയും ഒന്നുമറിയാത്ത പാവങ്ങള്‍, ഗ്രാമീണര്‍, പോലീസുകാര്‍, സൈനികയോദ്ധാക്കള് അങ്ങനെ നിരവധി പേര് വധിക്കപ്പെടുന്നതും, കേന്ദ്ര-സംസ്ഥാന സര്‍ക്കാരിന്റെ ശ്രദ്ധകൊണ്ടുവരാന്‍ തീവണ്ടി പാളം തെറ്റിക്കുന്നതും, പൊതുജനസാന്നിധ്യം ഏറെയുള്ള സ്ഥലങ്ങള്‍ ബോംബു വെച്ചു തകര്‍ക്കുന്നതുമൊക്കെ. മറ്റുചില മാധ്യമങ്ങള്‍ സാല്വജുദൂമിന്റെ കൊള്ളരുതായ്മകളെക്കുറിച്ചും, ആദിവാസികള്‍ ഭൂരിപക്ഷം വരുന്ന ഗ്രാമീണരെ തുരത്തിയോടിച്ച് ഖനനം നടത്താന്‍ ശ്രമിക്കുന്ന ബഹുരാഷ്ട്രകുത്തകകള്‍ക്കെതിരെയും, ഇതിന് കൂട്ടുനില്‍ക്കുന്ന അധികാരവര്‍ഗ്ഗത്തിന്റെ ഭരണപരിഷ്കാരങ്ങള്ക്കെതിരെയും.
നമ്മുടെ നാട്ടിലും ആഗോള തലത്തിലും ലൈംഗിക വിദ്യാഭ്യാസം ഒരുപാടു ചര്‍ച്ച ചെയ്യപ്പെട്ടു കൊണ്ടിരിക്കുകയാണല്ലോ! ഇത്തരം ചര്‍ച്ചകള്‍ തുടങ്ങി വെച്ചിട്ട് കാലം ഒരുപാടയെങ്കിലും നമ്മുടെ നാട്ടില്‍ ഇത് വരെ ചില ചുവടു വെപ്പുകള്‍ മാത്രമേ കാണാന്‍ സാധിക്കുന്നുള്ളൂ.ലൈംഗിക അരാജകത്വവും,കൌമാര ഗര്‍ഭിണികളും വളര്‍ന്നു വരുന്ന ഒരു ചുറ്റുപാടില്‍ കേരളം പോലും അപകടപരമായ ഒരു ചുറ്റുപാടിലേക്ക് നീങ്ങി കൊണ്ടിരിക്കുമ്പോള്‍ ഇത് ചര്‍ച്ച ചെയ്യാതെ വയ്യ.ഇതുമായി ബന്ധപ്പെട്ട ചില ചിന്തകള്‍ മാത്രമാണ് ഇങ്ങിനെ ഒരു ലേഖനത്തിനാധാരം.
ചോരതന്നെ കൊതുകിന്നു കൌതുകം