Subscribe

Reply to comment

വെളളിത്തിരയില്‍ പൌരുഷത്തിന്റെ പ്രതീകം,മോഹന്‍ലാല്‍ ശ്രീകൃഷ്ണന്‍ ഏങ്കില്‍ മമ്മൂടി ശ്രീരാമന്‍,വിശേഷണങ്ങള്‍ അധികമാകില്ല ഈ മെഗാസ്ടാറിനു, ഒരു വടക്കന്‍ വീര ഗാഥയിലെ ചന്തു,ഇന്‍സ്പെക്ടര്‍ ബല്‍റാമിലെ ബാല്‍റാം ,ധ്രുവത്തിലെ മന്നാടിയാര് , ദ കിങ്ങിലെ തേവള്ളി പറമ്പില്‍ ജോസഫ് അലക്സ് .സാമ്രാജ്യ​ത്തിലലെ അലക്സാണ്ടര്‍, ഒരു ശരാശരി മലയാളി സ്വപ്‌നം കണ്ട പൌരുഷത്തിന്റെ ശ​ക്തമായ ആവിഷ്‌കാരം ഈ കഥാപാത്രങ്ങലിളെല്ലാം നിറഞ്ഞ്‌ നിന്നു .പക്ഷെ കഴിഞ്ഞ നാലു വര്‍ഷങ്ങളായി മമ്മൂട്ടി അഭിനയിച്ച ചിത്രങ്ങള്‍ ശ്രദ്ധിക്കു,തുറൂപ്പ് ഗുലാന്‍,പോത്തന്‍വാവ,മായാവി,രാജമാണിക്കം,മായാബസ്സാര്‍, ലവ് ഇന്‍ സിംഗപ്പൂര്‍ ,കള്റ്ര്ഫുളായി ആടി പാടുന്ന മമ്മൂട്ടിയുടെ പ്രധാന അവകാശവാദം കുട്ടികളും തന്നെ ഇഷ്ടപ്പെട്ടു തുടങ്ങി എന്നാണു.

മദയാന മദയാന എന്ന് പറഞ്ഞ് കൈ രണ്ടും ഉയര്‍ത്തി പിടിക്കുന്ന മമ്മൂട്ടിയെ അവര്‍ ഇഷ്ടപെട്ടില്ലെങ്കിലേ അത്ഭുതമുള്ളു‌ ,കുട്ടികളെ രസിപ്പിക്കാന് മായാവി ആയ മമ്മൂട്ടി ഇപ്പോള്‍ പട്ടനത്തില്‍ ഭൂതം എന്ന ചിത്രതിന്റെ സെററിലാണ്,കേരളത്തിലെ കുട്ടികള്‍ക്ക് ഇതിലും വലിയ ഭാഗ്യം വാരാനില്ല. മമ്മൂട്ടിയുടെ ഡാന്‍സ് നമ്മള്‍ ശ്രദ്ധിച്ചു തുടങ്ങുന്നത് ഹരികൃഷ്ണന്‍സിലെ പൊന്നെ പൊന്നമ്പിളി മുതലാണ്‌. കാല് തൊട്ട് നെറ്റിയില്‍ വെക്കുന്ന അനുഗ്രഹം വാങ്ങല്‍ ചടങ്ങ് ഡാന്‍സ് സ്റ്റെപ്പായി എത്ര മനോഹരമായാണ് മമ്മൂക്ക അവതരിപ്പിച്ചത് ,പിന്നീട് നമ്മള്‍ കണ്ടത് മാര്‍കഴിയെയും മല്ലികയെയും തള്ളി നീക്കുന്ന മേഘത്തിലെ മമ്മൂട്ടിയെ ആണ് ,അവിടെം കൊണ്ടും തീര്‍ന്നില്ല , രാജമാണിക്കത്തിലെ പാണ്ടി മേളം റഹ്മാന്‍ ഉള്ളത് കോണ്ട് രക്ഷപെട്ടത്‌ എന്ന് ജനം പറഞ്ഞു തുടങ്ങിയപ്പോള്‍ ഇനി ഡാന്‍സ് പഠിച്ചിട്ടേ ബാക്കി കാര്യമുളെളന്നു തിരിച്ചറീഞ്ഞ മമ്മൂട്ടി പോത്തന്‍ വാവയില്‍ ഡാന്‍സ് ടീച്ചറുടെ മുന്‍പില്‍ ചിലങ്ക അണിഞ്ഞു‌ , അത് കണ്ട്‌ കേരളത്തിലെ കുഞ്ഞു വാവകളെല്ലാം മമ്മൂക്കയെ നെഞ്ജോടു ചേര്‍ത്തുവച്ചു.

മെഗാ സ്റ്റാറിനു ആശ്വസിക്കാം ,മായാബസ്സാര്‍ തീയട്ടറില്‍ എത്തിയപ്പോള്‍ ശരിക്കും വെട്ടിലായത് ആരാധകരായിരുന്നു. മിഴിയില്‍ മിഴിയില്‍ എന്ന് പറഞു മമ്മൂക്ക കൈകൊണ് ബോണ്ട ഉരുട്ടി കാണിക്കുമ്പോള്‍ കാണികള് മിഴിച്ചിരുന്നു പോയി .ഇപ്പോളിതാ ലവ് ഇന്‍ സിങ്കപ്പൂരില്‍ മമ്മൂട്ടി ഏററവും പുതിയ സ്റ്റെപ്പുകള്‍ പരീക്ഷിക്കുന്നു പതിനെട്ടു വയസുള്ള സുന്ദരിമാരുടെ ഇടയില്‍ നിന്നു നൃത്തം വെയ്ക്കുന്ന മമ്മൂക്കയെ കണ്ടാല്‍ ശ്രീകൃഷ്ണന്‍ പോലും നാണിച്ച്‌ പോകും. സത്യത്തില്‍ ആര്ക്ക് വേണ്ടിയാണ് മമ്മൂക്ക ഈ വേഷം കെട്ടുന്നത് ,ഒരു നടന്‍ പൂര്‍ണതയില്‍ എത്താന്‍ നൃത്തം നിര്‍ബന്ധമാണോ,ആയിരിക്കാം,പക്ഷേ അതൊന്നുമില്ലാതെ താര സിംഹാസനം ഉറപ്പിച്ച അങ്ങേര്‍ക്ക്‌ ഇതിന്റെ അവശ്യമുണ്ടോ ,ഞാന്‍ ഒരു ബോണ്‍ ആക്ടര്‍ അല്ല,ഒരു ട്രെയിന്‍ഡ് ആക്ടറാണെന്നു പറയാറുള്ള മമ്മൂക്കയ്ക്ക് ഡാന്‍സിന്റെ കൂട്ട് വേണ്ടാ , അത് ചേരില്ല

Reply

By submitting this form, you accept the Mollom privacy policy.
Developed and managed by SPACE | About | Policy | Report Us | Archive |