വിചാരണാന്ത്യം വിധി എന്തുതന്നെയായാലും കോടതികളിലെ വാചാ പരാമര്‍ശങ്ങളുടെ പേരില്‍ വിചാരണ നേരിടുന്നവര്‍ ജുഗുപ്സാവഹമായ മാധ്യമ വിചാരണയും നേരിടുന്നുണ്ട്. കോടതി കുറ്റവിമുക്തമാക്കിയശേഷവും സമൂഹത്തില്‍ കുറ്റം ചെയ്തവരെപ്പോലെ ജീവിക്കേണ്ടിവരുന്ന നിരപരാധികളും ഇതുമൂലം ശിക്ഷിക്കപ്പെടുന്നുണ്ട്. മാധ്യമങ്ങള്‍ സ്വീകരിച്ചുപോരുന്ന ഇത്തരം റിപ്പോര്‍ട്ടിങ് രീതികള്‍ തടയാന്‍ നീതിനിര്‍വഹണ കോടതികള്‍ അവരുടെ അധികാരം വിനിയോഗിക്കണം. 'മാധ്യമ സൃഷ്ടികള്‍' ന്യായാധിപന്മാരെ അലട്ടുകയും വേദനിപ്പിക്കുകയും ചെയ്യുമ്പോള്‍ അവര്‍ക്ക് നിഷേധ പ്രസ്താവനകള്‍ക്കും നിയമനടപടികള്‍ക്കും അവസരം ലഭിക്കും. എന്നാല്‍, മാധ്യമങ്ങളില്‍ വരുന്ന കോടതികളുടെ വാചാ പരാമര്‍ശങ്ങള്‍ പൌരന്റെ അവകാശങ്ങളെയും സല്‍പ്പേരിനെയും ദോഷകരമായി ബാധിക്കുന്ന അവസരങ്ങളില്‍ അത് നിഷേധിക്കാന്‍ കോടതികള്‍ മുന്നോട്ടുവരാറില്ല. കോടതിയലക്ഷ്യം ഭയന്ന് മാധ്യമങ്ങള്‍ക്കെതിരെ നിഷേധപ്രസ്താവന നടത്താന്‍ ഒരു വ്യക്തിയും മുതിരാറില്ല. നിയമ നടപടികള്‍ക്ക് മുതിര്‍ന്നാല്‍ മാധ്യമങ്ങള്‍ക്ക് അവര്‍ സംഘടിതമായി നല്കിയ വാര്‍ത്തകള്‍കൊണ്ട് പ്രതിരോധം തീര്‍ക്കുകയുമാകാം




ഒരു നൂറു മനസിന്റെ പ്രാര്‍ത്ഥനയാകുന്ന സിനിമ. അതിന്റെ ഭാഷ കാലദേശങ്ങള്‍ക്കതീതമാണ്. ആ കാഴ്ചയുടെ വര്‍ണ്ണവിസ്മയവുമായി നാല് വന്‍കരകളിലെ 175 സിനിമകളുടെ പ്രദര്‍ശനമാണ് 13 കേരള അന്താരാഷ്ട്ര ചലച്ചിത്രോത്സവം തുറന്നു തന്നത്. ഡിസംബര്‍ 12 മുതല്‍ 19 വരെ നവകലയുടെ രസതാളത്തില് അനന്തപുരി ആവേശത്തിലായി.