ക്ഷീരമുള്ളോരകിടിന്‍ ചുവട്ടിലും ചോരതന്നെ കൊതുകിന്നു കൌതുകം' എന്ന ചൊല്ല് അന്വര്‍ഥമാക്കുന്ന വിധത്തിലാണ് ബാംഗ്ലൂര്‍ സ്ഫോടനക്കേസില്‍ കര്‍ണാടക പോലീസ് പിടിയിലായ പിഡിപി ചെയര്‍മാന്‍ അബ്ദുള്‍ നാസര്‍ മഅദനിയുടെ അറസ്റ് മുന്‍നിര്‍ത്തിയുള്ള ചില കേന്ദ്രങ്ങളുടെ പ്രതികരണങ്ങള്‍.....
നിരോധിക്കപ്പെട്ട ഭീകരസംഘടനയായ സിമിയേക്കാള്‍ അപകടകാരികളാണ് പോപ്പുലര്‍ ഫ്രണ്ടെന്ന് സംസ്ഥാന സ്പെഷ്യല്‍ ബ്രാഞ്ച് പൊലീസ് റിപ്പോര്‍ട്ട്....
ഇന്ത്യയിലെ 120 കോടിയോളം ജനങ്ങളെ ദുരിതത്തിന്റെ വറചട്ടിയില്‍നിന്ന് എരിതീയിലേക്ക് വലിച്ചെറിഞ്ഞുകൊണ്ട് മന്‍മോഹന്‍സിങ് ഗവണ്‍മെന്റ് വീണ്ടും പെട്രോളിയം ഉല്‍പന്നങ്ങളുടെ വില വര്‍ധിപ്പിച്ചിരിക്കുന്നു.
കലാലയ രാഷ്ട്രീയത്തിന് പതിറ്റാണ്ടുകളുടെ പഴക്കമുണ്ട്. ഇടവപ്പാതി തിമിര്‍ത്തൊഴിയുമ്പോള്‍ നവാഗതരുടെ ശ്രദ്ധ പതിയേ ജനലഴികള്‍ക്കു പുറത്തേക്ക് തിരിയും. പുറത്ത് ചോര തിളയ്ക്കുന്ന പ്രസംഗങ്ങളും സമരങ്ങളുടെ ചൂടും മുദ്രാവാക്യങ്ങളുടെ മാറ്റൊലികളുമാവാം മുഴങ്ങിക്കേള്‍ക്കുന്നത്.
ഛത്തീസ്ഗഡില്‍ മാവോയിസ്റ്റുകള്‍ നടത്തുന്ന ഭീകരാക്രമണങ്ങളെക്കുറിച്ച് വിവിധ മാധ്യമങ്ങള്‍ കൊടുക്കുന്ന വാര്‍ത്തകള്‍ നാം ദിനംപ്രതി കാണുന്നു. വെടിവെപ്പിലൂടെയും സ്ഫോടനങ്ങളിലൂടെയും അതിക്രമങ്ങളിലൂടെയും ഒന്നുമറിയാത്ത പാവങ്ങള്‍, ഗ്രാമീണര്‍, പോലീസുകാര്‍, സൈനികയോദ്ധാക്കള്‍ അങ്ങനെ നിരവധി പേര്‍ വധിക്കപ്പെടുന്നതും
കുറ്റക്കാരെന്ന് സംശയിക്കുന്നവരുടെ മനസിലേക്ക് നുഴഞ്ഞുകയറി കുറ്റാന്വേഷണം നടത്തുന്നതിന് നമ്മുടെ നിയമപാലകര്‍ സ്വീകരിച്ചിരുന്ന മൂന്ന് ഉപാധികളാണ് കോടതി ഉത്തരവിലൂടെ തടയപ്പെട്ടിരിക്കുന്നത്.
തെരഞ്ഞെടുപ്പും വിജയവും പ്രസ്ഥാവനകളും വാഗ്ദ്നങ്ങളും ഒന്നും നമുക്ക് പുത്തരിയല്ല.. പക്ഷെ ശശീതരൂരെന്ന- ഒരൊറ്റ രാത്രിയുടെ വ്യത്യാസത്തില്‍- മുന്‍മന്ത്രിയുടെ നാമനിര്‍ദ്ദേശം മുതല്‍



.issue.jpg)


