More Issues

Abdul nasar madhani

ക്ഷീരമുള്ളോരകിടിന്‍ ചുവട്ടിലും ചോരതന്നെ കൊതുകിന്നു കൌതുകം' എന്ന ചൊല്ല് അന്വര്‍ഥമാക്കുന്ന വിധത്തിലാണ് ബാംഗ്ലൂര്‍ സ്ഫോടനക്കേസില്‍ കര്‍ണാടക പോലീസ് പിടിയിലായ പിഡിപി ചെയര്‍മാന്‍ അബ്ദുള്‍ നാസര്‍ മഅദനിയുടെ അറസ്റ് മുന്‍നിര്‍ത്തിയുള്ള ചില കേന്ദ്രങ്ങളുടെ പ്രതികരണങ്ങള്‍.....

popular front

നിരോധിക്കപ്പെട്ട ഭീകരസംഘടനയായ സിമിയേക്കാള്‍ അപകടകാരികളാണ് പോപ്പുലര്‍ ഫ്രണ്ടെന്ന് സംസ്ഥാന സ്പെഷ്യല്‍ ബ്രാഞ്ച് പൊലീസ് റിപ്പോര്‍ട്ട്....

petrol.jpg

ന്ത്യയിലെ 120 കോടിയോളം ജനങ്ങളെ ദുരിതത്തിന്റെ വറചട്ടിയില്‍നിന്ന് എരിതീയിലേക്ക് വലിച്ചെറിഞ്ഞുകൊണ്ട് മന്‍മോഹന്‍സിങ് ഗവണ്‍മെന്റ് വീണ്ടും പെട്രോളിയം ഉല്‍പന്നങ്ങളുടെ വില വര്‍ധിപ്പിച്ചിരിക്കുന്നു.

cms (10).jpg

ലാലയ രാഷ്ട്രീയത്തിന് പതിറ്റാണ്ടുകളുടെ പഴക്കമുണ്ട്. ഇടവപ്പാതി തിമിര്‍ത്തൊഴിയുമ്പോള്‍ നവാഗതരുടെ ശ്രദ്ധ പതിയേ ജനലഴികള്‍ക്കു പുറത്തേക്ക് തിരിയും. പുറത്ത് ചോര തിളയ്ക്കുന്ന പ്രസംഗങ്ങളും സമരങ്ങളുടെ ചൂടും മുദ്രാവാക്യങ്ങളുടെ മാറ്റൊലികളുമാവാം മുഴങ്ങിക്കേള്‍ക്കുന്നത്.

maoism with gun

ത്തീസ്ഗഡില്‍ മാവോയിസ്റ്റുകള്‍ നടത്തുന്ന ഭീകരാക്രമണങ്ങളെക്കുറിച്ച് വിവിധ മാധ്യമങ്ങള്‍ കൊടുക്കുന്ന വാര്‍ത്തകള്‍ നാം ദിനംപ്രതി കാണുന്നു. വെടിവെപ്പിലൂടെയും സ്ഫോടനങ്ങളിലൂടെയും അതിക്രമങ്ങളിലൂടെയും ഒന്നുമറിയാത്ത പാവങ്ങള്‍, ഗ്രാമീണര്‍, പോലീസുകാര്‍, സൈനികയോദ്ധാക്കള്‍ അങ്ങനെ നിരവധി പേര്‍ വധിക്കപ്പെടുന്നതും

4315narco-analysis.jpg

കുറ്റക്കാരെന്ന് സംശയിക്കുന്നവരുടെ മനസിലേക്ക് നുഴഞ്ഞുകയറി കുറ്റാന്വേഷണം നടത്തുന്നതിന് നമ്മുടെ നിയമപാലകര്‍ സ്വീകരിച്ചിരുന്ന മൂന്ന് ഉപാധികളാണ് കോടതി ഉത്തരവിലൂടെ തടയപ്പെട്ടിരിക്കുന്നത്.

Shashi_Tharoor_at_MEDEF.jpg

തെരഞ്ഞെടുപ്പും വിജയവും പ്രസ്ഥാവനകളും വാഗ്ദ്നങ്ങളും ഒന്നും നമുക്ക് പുത്തരിയല്ല.. പക്ഷെ ശശീതരൂരെന്ന- ഒരൊറ്റ രാത്രിയുടെ വ്യത്യാസത്തില്‍- മുന്‍മന്ത്രിയുടെ നാമനിര്‍ദ്ദേശം മുതല്‍ 

Subscribe

ശ്രീലങ്ക :ഇനിയെന്ത്?

പതിറ്റാണ്ടുകളുടെ ചോരക്കണക്കുകള്‍ ബാക്കിനിര്‍ത്തി പുലിത്തലൈവര്‍ പ്രഭാകന്റെ മരണം. ശ്രീലങ്കയുടെ ആഭ്യന്തര പ്രശ്നങ്ങളുടെ ആണിക്കല്ല് പിഴുതുകളഞ്ഞതായി സൈന്യവും സര്‍ക്കാരും.. ധാര്‍മ്മികതയില്‍ തുടങ്ങി അധാര്‍മ്മികതയുടെ ഇരുളിലേക്ക് നടന്നുകയറിയ പ്രഭാകര ചരിതം പത്രത്താളുകളിലും ദൃശ്യമാധ്യമങ്ങളിലും പലവുര വന്നുപോയി. അനുകൂലിക്കാനും പ്രതികൂലിക്കാനും ആളുകളുണ്ട്..പ്രഭാകരന്റെ മരണം തന്നെ അംഗീകരിക്കാത്തവരും ഏറെ. മുന്‍പും പ്രഭാകരനെ വധിച്ചുവെന്ന് സൈന്യം അവകാശപ്പെടുകയും എല്ലാ അവകാശവാദങ്ങളെയും കാറ്റില്‍ പറത്തി പ്രഭാകരന്‍ തിരിച്ചെത്തുകയും ചെയ്തിട്ടുണ്ട് എന്നതുകൊണ്ട് വാര്‍ത്ത വിശ്വസിക്കാത്തവരെ കുറ്റം പറയാന്‍ വയ്യ.

ഇനിയിപ്പോള്‍ ശ്രീലങ്കന്‍ സര്‍ക്കാര്‍ തമിഴ് ജനതയുടെ കാര്യത്തില്‍ എടുക്കുന്ന നിലപാട് എന്തായിരിക്കും..

http://www.flickr.com/photos/tro-kilinochchi/3187677360/in/photostream/

ഭവനരഹിതരാക്കപ്പെട്ടവര്‍.. അംഗഭംഗം വന്നവര്‍ എല്ലാം നഷ്ടപ്പെട്ട് ജിവന്‍ മടിക്കുത്തിലാക്കി പലായനം ചെയ്തവര്‍..... പ്രഭാകരനെ ഇല്ലാതാക്കിയെന്ന് അവകാശപ്പെടുന്ന സര്‍ക്കാര്‍ ഇവര്‍ക്കെല്ലാം മെച്ചപ്പെട്ട സൌകര്യങ്ങള്‍ നല്‍കാന്‍ കൂടുതല്‍ ബാധ്യസ്തരായിരിക്കുകയാണ്. എഴുപതുകളിലും എണ്‍പതുകളിലും ചരിത്രത്തെ ചുവപ്പിച്ചുകൊണ്ട് ശ്രീലങ്കന്‍ സേന നടത്തിയ നായാട്ട് ആരും മറന്നിട്ടുണ്ടാവില്ലല്ലോ... അതിനെതിരേ പൊരുതാനിറങ്ങിയ പ്രഭാകരന്‍ വളരെ വേഗം ചുവടുമാറ്റിച്ചവിട്ടി സ്വേച്ഛാധിപതിയാകാനുള്ള ശ്രമങ്ങളുമായി പടനയിക്കാന്‍ തുടങ്ങിയതോടെയാണ് എല്‍ റ്റി റ്റി ഇ യുടെ മുഖഛായ മാറുന്നത്.
സൈന്യവും പുലികളുമായുള്ള മല്‍പ്പിടുത്തത്തിനിടെ പൊലിഞ്ഞ ജീവനുകള്‍ എത്രയോ ഏറെ.. ജീവിച്ചിരിക്കുന്നവരില്‍ പലരുടെയും അവസ്ഥ അതിശോചനീയവും..
ശ്രീലങ്കന്‍ മണ്ണിലെ യുദ്ധാനന്തര നാളുകളെപ്പറ്റി നിങ്ങള്‍ക്ക് എന്താണ് പറയാനുള്ളത്?

Developed and managed by SPACE | About | Policy | Report Us | Archive |