East Fort ,.jpg

 

കുറച്ചു വര്‍ഷങ്ങള്‍ക്കു മുന്‍പ് കേരളം സന്ദര്‍ശിച്ച ജപ്പാന്‍കാരനായ ഒരു പ്രൊഫസറോട് കേരളത്തിലെ അനുഭവത്തെപ്പറ്റി ചോദിച്ചപ്പോള്‍ അദ്ദേഹം ചൂണ്ടിക്കാണിച്ചത് രണ്ട് കാര്യങ്ങളാണ്.  ഒന്ന്  കവലകളിലും വഴിയരികിലും നഗരത്തിരക്കിലും എവിടെയും സുലഭമായ തുറിച്ചു നോട്ടക്കാര്‍, രണ്ട്  അടിസ്ഥാന ആവശ്യങ്ങളിലൊന്നായ ശൌച്യാലയങ്ങളോട് നമ്മുടെ നാട് കാണിക്കുന്ന അനാസ്ഥ. ആദ്യ അനുഭവം തത്കാലം അവിടെ നില്‍ക്കട്ടെ, രണ്ടാമത്തെ അനുഭവമെടുക്കാം. ഇത് ഒരു വിദേശിയുടെ അനുഭവം. ഇനി സ്വദേശിയുടെ അനുഭവം കേള്‍ക്കണ്ടേ; പൊതുമൂത്രപ്പുരകളുടെ അനാസ്ഥയ്ക്കെതിരെ ശക്തമായ മാധ്യമപിന്തുണ ആവശ്യപ്പെട്ടുകൊണ്ട് ഒരു മാധ്യമ പ്രവര്‍ത്തകനെ സമീപിച്ച സാമൂഹ്യപ്രവര്‍ത്തകയ്ക്കു കിട്ടിയ അനുഭവവും തികച്ചും വ്യത്യസ്തമായിരുന്നു. 'നിങ്ങള്‍ ഒരു സമരമോ സത്യാഗ്രഹമോ കൊണ്ടുവന്ന് പബ്ലിക്കായി മൂത്രമൊഴിച്ച് ഒരു വാര്‍ത്തയുണ്ടാക്കൂ. അപ്പോള്‍ ഞങ്ങള്‍ വരാം'.

 

വികസനം എന്നും ഇരുപുറമുള്ള നാണയമാണ്. നിലവില്‍ വന്ന കാലം മുതല്‍ സംവാദ സദസുകളില്‍ നിന്നൊഴിയാത്ത ആശയം. തലസ്ഥാന നഗരി കഴിഞ്ഞ കുറേ ദിവസങ്ങളായി കണ്ടു കൊണ്ടിരിക്കുന്നത് 'സംസ്ഥാനം ഇന്നുവരെ കണ്ടിട്ടില്ലാത്ത ഒരു ബൃഹത്തായ വികസന പദ്ധതി'ക്ക് മുന്നോടിയായുള്ള വെട്ടിനിരത്തലുകളാണ്

ഇവരെ നമുക്ക് പ്രോത്സാഹിപ്പിക്കേണ്ടേ?

സര്‍ക്കാര്‍ സ്കൂളുകള്‍ എല്ലാക്കാര്യത്തിലും പുറകിലാണ് എന്നാണ് പലരുടേയും ധാരണ. പല വിധ പരിമിതികള്‍ക്കുള്ളില്‍ നിന്നു കൊണ്ടും അവര്‍ ചെയ്യുന്ന പലതും ആരും കാര്യമാക്കാറില്ല. സാങ്കേതികവിദ്യയുടെ കാര്യത്തില്‍ മറ്റാരേക്കാളും സര്‍ക്കാര്‍ വിദ്യാലയങ്ങള്‍ ഒരു പടി മുന്നില്‍ തന്നെയാണ്.

മലയാളം ഡി.ടി.പി രംഗത്ത് കമ്യൂണിറ്റി പ്രൊജക്റ്റ് ആവശ്യമാണ്
ലോകം മുഴുവന്‍ ഒരു മാറ്റത്തിന്റെ വക്കിലാണ്. അടഞ്ഞ സോഫ്റ്റ്‌വെയറുകളില്‍ നിന്നും തുറന്ന സോഫ്റ്റ്വെയറുകളിലേക്ക്, സ്വാതന്ത്രമില്ലായ്മയില്‍ നിന്നും സ്വാതന്ത്രത്തിലേക്ക്.. പക്ഷേ ഗ്നു-ലിനക്സിലേക്കുള്ള ഈ മാറ്റം പല തലങ്ങളിലും തടസ്സം നേരിടുന്നുണ്ട്.

ഐക്യകേരളം നിലവില് വന്നിട്ട് അമ്പ്ത്തിരണ്ടു വര്ഷം( 2008 നവമ്പറ് ഒന്ന് ) പിന്നിടുമ്പോള് നമുക്ക് അഭിമാനിക്കാന് നിരവധി കാര്യങള് ഉണ്ട്.എന്നാല് ഇന്ന് അപമാനകരമായ കാര്യങളും കുറവല്ല. സാക്ഷരത, വിദ്യാഭ്യാസ നിലവാരം , ആരോഗ്യം , ഭൂപരിഷ്കരണം , ശിശു മരണ നിരക്ക് , ആയുര് ദൈര്ഘ്യം എന്നിവയിലൊക്കെ നാം ഏറെ അഭിമാനം വെച്ചുപുലര്ത്തിയിരുന്നു.എന്നാല് ആരോഗ്യമേഖലയിലും വിദ്യാഭ്യാസരംഗത്തും തിരിച്ചടികള് നേരിട്ടുകൊണ്ടിരിക്കുകയാണ്.

സൌരയാത്രകളുടെ കാലം വരുന്നു....
പര്യവേഷണങ്ങള്‍ കൂടുതല്‍ ആവേശമായത് സമുദ്രയാത്രകളുടെ കാലത്താണ്.

ആ സമുദ്രയാത്രകള്‍ നേടിത്തന്ന അറിവുകള്‍ നമ്മുടെ ജീവിതത്തെത്തന്നെ മാറ്റിമറിച്ചിരുന്നു. ഇപ്പോഴിതാ സമുദ്രയാത്രകള്‍ വിട്ട് സൌരയാത്രകളിലേക്ക് . ഗ്രഹാന്തരയാത്രകള്‍ നടത്താന്‍ സൂര്യന്‍റെ പ്രകാശത്തെ പ്രയോജനപ്പെടുത്താന്‍ പോകുന്നു. നാസയണ് ഈ ഉദ്യമവുമായി ആദ്യം മുന്നോട്ട് പോയത്.

[‘കണ്‍‌സൂമര്‍‌ ഗാര്‍‌ഡില്‍‌‘ പ്രസിദ്ധപ്പെടുത്തിയ ഡോഃ സി.ആര്‍‌. സോമന്റെ ലേഖനം]

ഈയടുത്ത കാലത്ത്‌ എനിക്കുണ്ടായ ഒരനുഭവത്തില്‍ നിന്നും തുടങ്ങട്ടെ. ആഗോളീകരണത്തിന്റെ ഭാഗമായി റീട്ടെയില്‍‌ വ്യാപാര മേഖലയില്‍‌ ബഹുരാഷ്ട്ര കുത്തകകളുടെ

Previous Slide 1/9 Next

Subscribe

Developed and managed by SPACE | About | Policy | Report Us | Archive |