കുറച്ചു വര്‍ഷങ്ങള്‍ക്കു മുന്‍പ് കേരളം സന്ദര്‍ശിച്ച ജപ്പാന്‍കാരനായ ഒരു പ്രൊഫസറോട് കേരളത്തിലെ അനുഭവത്തെപ്പറ്റി ചോദിച്ചപ്പോള്‍ അദ്ദേഹം ചൂണ്ടിക്കാണിച്ചത് രണ്ട് കാര്യങ്ങളാണ്. ഒന്ന് കവലകളിലും വഴിയരികിലും നഗരത്തിരക്കിലും എവിടെയും സുലഭമായ തുറിച്ചു നോട്ടക്കാര്‍, രണ്ട് അടിസ്ഥാന ആവശ്യങ്ങളിലൊന്നായ ശൌച്യാലയങ്ങളോട് നമ്മുടെ നാട് കാണിക്കുന്ന അനാസ്ഥ. ആദ്യ അനുഭവം തത്കാലം അവിടെ നില്‍ക്കട്ടെ, രണ്ടാമത്തെ അനുഭവമെടുക്കാം. ഇത് ഒരു വിദേശിയുടെ അനുഭവം. ഇനി സ്വദേശിയുടെ അനുഭവം കേള്‍ക്കണ്ടേ; പൊതുമൂത്രപ്പുരകളുടെ അനാസ്ഥയ്ക്കെതിരെ ശക്തമായ മാധ്യമപിന്തുണ ആവശ്യപ്പെട്ടുകൊണ്ട് ഒരു മാധ്യമ പ്രവര്‍ത്തകനെ സമീപിച്ച സാമൂഹ്യപ്രവര്‍ത്തകയ്ക്കു കിട്ടിയ അനുഭവവും തികച്ചും വ്യത്യസ്തമായിരുന്നു. 'നിങ്ങള്‍ ഒരു സമരമോ സത്യാഗ്രഹമോ കൊണ്ടുവന്ന് പബ്ലിക്കായി മൂത്രമൊഴിച്ച് ഒരു വാര്‍ത്തയുണ്ടാക്കൂ. അപ്പോള്‍ ഞങ്ങള്‍ വരാം'.
കേരളത്തില്‍ ഓരോ ഭാഗത്തും ഒരു വര്‍ഷം ശരാശരി എത്ര മഴ ലഭിക്കുന്നു, ഒരു വര്‍ഷത്തില്‍ എത്ര മണിക്കൂര്‍ മഴ പെയ്യുന്നു, എന്നൊക്കെയുള്ള കാര്യങ്ങളേപ്പറ്റി തിരുവനന്തപുരത്തെ ഭൌമശാസ്ത്രപഠനകേന്ദ്രം 1989ല്‍ തയാറാക്കിയ ഒരു റിപ്പോര്‍ട്ടിനെ അടിസ്ഥാനമാക്കിയുള്ളതാണു് ഈ ലേഖനം.
ഭൂഗോളത്തിന്റെ മറുവശത്ത് ശാന്തസമുദ്രത്തില്‍ എല്‍നിനോ സാഹചര്യം ശക്തിപ്പെടുന്നത് കേരളത്തെ എന്തിന് ആശങ്കപ്പെടുത്തണം.
വികസനം എന്നും ഇരുപുറമുള്ള നാണയമാണ്. നിലവില്‍ വന്ന കാലം മുതല്‍ സംവാദ സദസുകളില്‍ നിന്നൊഴിയാത്ത ആശയം. തലസ്ഥാന നഗരി കഴിഞ്ഞ കുറേ ദിവസങ്ങളായി കണ്ടു കൊണ്ടിരിക്കുന്നത് 'സംസ്ഥാനം ഇന്നുവരെ കണ്ടിട്ടില്ലാത്ത ഒരു ബൃഹത്തായ വികസന പദ്ധതി'ക്ക് മുന്നോടിയായുള്ള വെട്ടിനിരത്തലുകളാണ്
ഇന്ന് ഭൗമദിനം
പൊണ്ണത്തടിയും അമിതഭാരവും കുറയ്‌ക്കുന്നത് നിങ്ങളുടെ മാത്രമല്ല, ഭൂമിയുടെ ആരോഗ്യത്തിനും നന്നെന്ന് റിപ്പോര്‍ട്ട്. ശരീരം അല്‍പ്പം മെലിഞ്ഞിരിക്കുന്നത് പരിസ്ഥിതിക്ക് ഗുണകരമാണത്രേ. ആഗോളതാപനം കുറയ്‌ക്കാന്‍ അത് സഹായിക്കുമെന്ന് 'ഇന്റര്‍നാഷണല്‍ ജേര്‍ണല്‍ ഓഫ് എപ്പിഡിമിയോളജി' പ്രസിദ്ധീകരിച്ച പഠനം പറയുന്നു. ലോകം ഭൗമദിനം ആചരിക്കുന്ന വേളയിലാണ് പുതിയ പഠനറിപ്പോര്‍ട്ട് പുറത്തുവന്നിരിക്കുന്നത്.
അനകോണ്ടയും പെരുമ്പാമ്പുമെല്ലാം കൃശഗാത്രരെന്ന് തോന്നിക്കും; പുതിയതായി കണ്ടെത്തിയ ഒരു പ്രാചീനപാമ്പിന് മുന്നില്‍. നിങ്ങളെ പിടിക്കാനെത്തിയാല്‍, വണ്ണം മൂലം വാതിലിലൂടെ മുറിക്കുള്ളില്‍ കടക്കാന്‍ പറ്റാത്തത്ര ഭീമന്‍. അത്തരമൊരു പാമ്പിന്റെ ഫോസില്‍ തെക്കെയമേരിക്കയില്‍ നിന്ന് കണ്ടെത്തിയിരിക്കുകയാണ് പുരാവസ്‌തുഗവേഷകര്‍. 13 മീറ്റര്‍ (42.7 അടി) നീളവും 1140 കിലോഗ്രാം ഭാരവുമുണ്ടായിരുന്ന പാമ്പിന്റെ ഫോസിലാണത്.
ഒരു സൌരക്കാറ്റ് സമൂഹത്തെ അന്ധകാരത്തിലാഴ്ത്തിയേക്കാം..
സൂര്യന്‍ ഇല്ലാതെ ഭൂമിയില്‍ ജീവനില്ല എന്നു തന്നെ പറയാം. പക്ഷേ സൂര്യനിലെ ഒരു ചെറിയ മാറ്റം ഭൂമിയിലെ ജീവിത അവസ്ഥകളെ മാറ്റി മറിച്ചേക്കാം. സൌരക്കാറ്റ് മൂലം ഭൂമിയില്‍ സംഭവിച്ചേക്കാവുന്ന സാമൂഹ്യ-സാമ്പത്തിക പ്രത്യാഘാതങ്ങളെക്കുറിച്ച് നാസയുടെ സാമ്പത്തിക സഹായത്തോടെ പഠിച്ച നാഷണല്‍ അക്കാദമി ഓഫ് സയന്‍സ് ആണ് പഠന റിപ്പോര്‍ട്ടിലൂടെ ഇക്കാര്യം പുറത്തുവിട്ടിരിക്കുന്നത്.
[‘കണ്‍സൂമര്‍ ഗാര്‍ഡില്‍‘ പ്രസിദ്ധപ്പെടുത്തിയ ഡോഃ സി.ആര്‍. സോമന്റെ ലേഖനം]
ഈയടുത്ത കാലത്ത് എനിക്കുണ്ടായ ഒരനുഭവത്തില്‍ നിന്നും തുടങ്ങട്ടെ. ആഗോളീകരണത്തിന്റെ ഭാഗമായി റീട്ടെയില്‍ വ്യാപാര മേഖലയില്‍ ബഹുരാഷ്ട്ര കുത്തകകളുടെ