ചോരതന്നെ കൊതുകിന്നു കൌതുകം
വൈദ്യുതി ബോര്‍ഡിന്റെ പ്രവര്‍ത്തനം മെച്ചപ്പെടുത്താന്‍ സ്റ്റാന്‍ഡാര്‍ഡ്സ് ഓഫ് പെര്‍ഫോര്‍മന്‍സ്.ഉപയോക്താക്കള്‍ക്കു മെച്ചപ്പെട്ട സേവനം ഉറപ്പാക്കാന്‍ നാലു വര്‍ഷം മുന്‍പു വൈദ്യുതി റഗുലേറ്ററി കമ്മീഷന്‍ സ്റ്റാന്‍ഡാര്‍ഡ്സ് ഓഫ് പെര്‍ഫോര്‍മന്‍സ് എന്ന പേരില്‍ ചട്ടങ്ങള്‍ ഏര്‍പ്പെടുത്തിയിരുന്നു. ഈ ചട്ടങ്ങള്‍ നടപ്പാക്കാതെ ഇതുവരെ ബോര്‍ഡ് തടിതപ്പി
ആഢമ്പരനികുതിയും വാണിജ്യനികുതിവകുപ്പും - ഒരവലോകനം
സമൂഹത്തിലെ ചില ഉന്നതരുടെ അനാസ്ഥക്ക് മുന്നില്‍ സര്‍ക്കാര്‍ കണ്ണടക്കുന്നതു കൊണ്ട് ഖജനാവിനു കോടികണക്കിനു രൂപ നഷ്ടമുണ്ടാകുന്നുവെന്നു സി.ഏ.ജി. നിയമസഭയെ അറിയിച്ചിരിക്കുന്നു.
ഇവരെ നമുക്ക് പ്രോത്സാഹിപ്പിക്കേണ്ടേ?
സര്‍ക്കാര്‍ സ്കൂളുകള്‍ എല്ലാക്കാര്യത്തിലും പുറകിലാണ് എന്നാണ് പലരുടേയും ധാരണ. പല വിധ പരിമിതികള്‍ക്കുള്ളില്‍ നിന്നു കൊണ്ടും അവര്‍ ചെയ്യുന്ന പലതും ആരും കാര്യമാക്കാറില്ല. സാങ്കേതികവിദ്യയുടെ കാര്യത്തില്‍ മറ്റാരേക്കാളും സര്‍ക്കാര്‍ വിദ്യാലയങ്ങള്‍ ഒരു പടി മുന്നില്‍ തന്നെയാണ്.
ആരാണ് ഓംബുഡ്സ്മാന്‍ ?. നീതിനിഷേധം അനുഭവിക്കാനിടയാകുന്ന വ്യക്തിയുടെ പരാതിയിന്മേല്‍ അന്വേഷണം നടത്താനും , നിഗമനത്തിലെത്താനും , ആയതിനു പരിഹാര മാര്‍ഗ്ഗം കാണാനും സര്‍ക്കാര്‍ നിയൊഗിക്കുന്ന ഉദ്ദ്യോഗസ്ഥനാണ് ഓംബുഡ്സ്മാന്‍ .ഇന്‍ഡ്യയില്‍ ഓംബുഡ്സ്മാനെ‘ലോക്പാല്‍’ അഥവാ ‘ലോകായുക്ത’ എന്നാണ് സാധാരണ പറയാറ്. 1998 ലാണ് കേരളത്തില്‍ ആദ്യമായി ‘ലോകായുക്തയെ’ സ്ഥാപിക്കുന്നത്.
സ്തീകള്‍ക്ക് ആശ്വാസം നല്‍കുന്ന ഇതു പോലൊരു ഉത്തരവ് ലോകത്ത് മറ്റൊരു സര്‍ക്കാരും പുറത്തിറക്കിയതായി അറിവില്ല. .
കാര്‍ത്തിക് ജയശങ്കര്‍ എന്ന സുപ്രീം കോടതി വക്കീല്‍ Ministry of Environment & Forests നോട് ആവശ്യപ്പെട്ട കുറച്ച് വിവരങ്ങള്‍ക്കു കിട്ടിയ മറുപടി ഇങ്ങനെയായിരുന്നു:---------------------------------"as the information asked for requires obtaining and processing of information from various records, it is not possible to provide the required information."---------------------------------അതായത്, "പല രേഖകളില്‍ നിന്നും ശേഖരിച്ച് കോഡീകരിക്കേണ്ടതായതിനാല്‍ ചോദിച്ച് വിവരം നല്‍കുന്നതു് അസാധ്യമാണ്."ഇതിനതിരായി കേന്ദ്ര കമ്മീഷനില്‍ അപ്പീല്‍ നല്‍കി. അതിന്മേല്‍ 18-02-2008 ല്‍ മുഖ്യ വിവരകമ്മീഷണറായ മുജാഹത് ഹബീബുള്ള പുറപ്പെടുവിച്ച ഉത്തരവാണ് ഈ പോസ്റ്റിന്റെ വിഷയം.
ഈ പോസ്റ്റെഴുതാന്‍ കാരണം താഴെ കാണിച്ചിരിക്കുന്ന രണ്ടു കാര്യങ്ങളാണ്.1. മാതൃഭൂമിയുടെ 'തൊഴില്‍ വാര്‍ത്ത'യില്‍ വന്ന ഒരു ലേഖനവും അതിനെതിരായി Calicutter പത്രാധില്‍പര്‍ക്കയച്ചിരിക്കുന്ന കത്ത്2. കേരളാ ഫാര്‍മര്‍ റബ്ബര്‍ ബോര്‍ഡില്‍ നിന്നും ആവശ്യപ്പെട്ടിരിക്കുന്ന വിവരം.വിവരാവകാശ നിയമം വായിച്ചതില്‍ നിന്നും എനിക്ക് മനസ്സിലാക്കാന്‍ കഴിയുന്നത്, ചോദിച്ച വിവരമെന്തായാലും നല്‍കുവാന്‍ ഒരു പബ്ലിക്ക് ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ക്ക് കഴിയില്ലെന്നു മാത്രമല്ല, നിയമം അങ്ങനെ അനുശാസിക്കുന്നുമില്ലെന്നാണ്.
വിവരാവകാശ നിയമം - എന്താണിത് - ഭാഗം ഒന്ന്