വിചാരണാന്ത്യം വിധി എന്തുതന്നെയായാലും കോടതികളിലെ വാചാ പരാമര്‍ശങ്ങളുടെ പേരില്‍ വിചാരണ നേരിടുന്നവര്‍ ജുഗുപ്സാവഹമായ മാധ്യമ വിചാരണയും നേരിടുന്നുണ്ട്. കോടതി കുറ്റവിമുക്തമാക്കിയശേഷവും സമൂഹത്തില്‍ കുറ്റം ചെയ്തവരെപ്പോലെ ജീവിക്കേണ്ടിവരുന്ന നിരപരാധികളും ഇതുമൂലം ശിക്ഷിക്കപ്പെടുന്നുണ്ട്. മാധ്യമങ്ങള്‍ സ്വീകരിച്ചുപോരുന്ന ഇത്തരം റിപ്പോര്‍ട്ടിങ് രീതികള്‍ തടയാന്‍ നീതിനിര്‍വഹണ കോടതികള്‍ അവരുടെ അധികാരം വിനിയോഗിക്കണം. 'മാധ്യമ സൃഷ്ടികള്‍' ന്യായാധിപന്മാരെ അലട്ടുകയും വേദനിപ്പിക്കുകയും ചെയ്യുമ്പോള്‍ അവര്‍ക്ക് നിഷേധ പ്രസ്താവനകള്‍ക്കും നിയമനടപടികള്‍ക്കും അവസരം ലഭിക്കും. എന്നാല്‍, മാധ്യമങ്ങളില്‍ വരുന്ന കോടതികളുടെ വാചാ പരാമര്‍ശങ്ങള്‍ പൌരന്റെ അവകാശങ്ങളെയും സല്‍പ്പേരിനെയും ദോഷകരമായി ബാധിക്കുന്ന അവസരങ്ങളില്‍ അത് നിഷേധിക്കാന്‍ കോടതികള്‍ മുന്നോട്ടുവരാറില്ല. കോടതിയലക്ഷ്യം ഭയന്ന് മാധ്യമങ്ങള്‍ക്കെതിരെ നിഷേധപ്രസ്താവന നടത്താന്‍ ഒരു വ്യക്തിയും മുതിരാറില്ല. നിയമ നടപടികള്‍ക്ക് മുതിര്‍ന്നാല്‍ മാധ്യമങ്ങള്‍ക്ക് അവര്‍ സംഘടിതമായി നല്‍കിയ വാര്‍ത്തകള്‍കൊണ്ട് പ്രതിരോധം തീര്‍ക്കുകയുമാകാം
ഛത്തീസ്ഗഡില്‍ മാവോയിസ്റ്റുകള്‍ നടത്തുന്ന ഭീകരാക്രമണങ്ങളെക്കുറിച്ച് വിവിധ മാധ്യമങ്ങള്‍ കൊടുക്കുന്ന വാര്‍ത്തകള്‍ നാം ദിനംപ്രതി കാണുന്നു. വെടിവെപ്പിലൂടെയും സ്ഫോടനങ്ങളിലൂടെയും അതിക്രമങ്ങളിലൂടെയും ഒന്നുമറിയാത്ത പാവങ്ങള്‍, ഗ്രാമീണര്‍, പോലീസുകാര്‍, സൈനികയോദ്ധാക്കള്‍ അങ്ങനെ നിരവധി പേര്‍ വധിക്കപ്പെടുന്നതും, കേന്ദ്ര-സംസ്ഥാന സര്‍ക്കാരിന്റെ ശ്രദ്ധകൊണ്ടുവരാന്‍ തീവണ്ടി പാളം തെറ്റിക്കുന്നതും, പൊതുജനസാന്നിധ്യം ഏറെയുള്ള സ്ഥലങ്ങള്‍ ബോംബു വെച്ചു തകര്‍ക്കുന്നതുമൊക്കെ. മറ്റുചില മാധ്യമങ്ങള്‍ സാല്‍വജുദൂമിന്റെ കൊള്ളരുതായ്മകളെക്കുറിച്ചും, ആദിവാസികള്‍ ഭൂരിപക്ഷം വരുന്ന ഗ്രാമീണരെ തുരത്തിയോടിച്ച് ഖനനം നടത്താന്‍ ശ്രമിക്കുന്ന ബഹുരാഷ്ട്രകുത്തകകള്‍ക്കെതിരെയും, ഇതിന് കൂട്ടുനില്ക്കുന്ന അധികാരവര്‍ഗ്ഗത്തിന്റെ ഭരണപരിഷ്കാരങ്ങള്‍ക്കെതിരെയും.
കാര്യമായി ഒന്നും പറയാനില്ലാതെ ആഴ്ച/പക്ഷം തോറും പേനയുന്തി കോളം നിറയ്ക്കുന്നവര്‍ വിവരക്കേടും അസംബന്ധവും എഴുന്നെള്ളിക്കാതിരിക്കാന്‍ വഴിയില്ല. നിരര്‍ത്ഥകമെങ്കിലും നാടകീയമായ തലക്കെട്ടും, ആര്, എന്ത്, എവിടെ എന്നൊന്നും വ്യക്തമാക്കാതെ കേട്ടുകേള്‍വിയില്ലാത്ത കവികളെയും പുസ്തകകങ്ങളെയും എഴുത്തുകാരെയും ഉദ്ധരിച്ചും അടിസ്ഥാനമില്ലാത്ത ചില sweeping generalisations നടത്തിയുമൊക്കെ വേണം പിന്നെ anticipated readership-നുവേണ്ടി കെട്ടിയാടുന്നത്.
സമൂഹത്തിലെ വിവധ തുറകളില്‍ നടക്കുന്ന സംഭവങ്ങളെയും പരിപാടികളേയും ജനങ്ങളില്‍ എത്തിക്കുക എന്നതാണ് മാധ്യമങ്ങളുടെ കടമ. മുഖ്യധാരാ മാധ്യമങ്ങള്‍ ഏതെടുത്താലും അതങ്ങിനെ തന്നെയാണ് എന്നു തോന്നാം. എന്നാല്‍ നടക്കുന്നത് പലപ്പോഴും ഉപരിപ്ളവ റിപ്പോര്‍ട്ടിംഗ് മാത്രമാണ് എന്നതാണ് സത്യം. ജനങ്ങള്‍ ശ്രദ്ധിക്കുന്നത് മാത്രം സൃഷ്ടിക്കാന്‍ ശ്രമിക്കുന്നവര്‍, അല്ലെങ്കില്‍ ജനങ്ങളെ ശ്രദ്ധിപ്പിക്കാന്‍ വേണ്ടി വാര്‍ത്തകള്‍ സൃഷ്ടിക്കുന്നവര്‍, അല്ലെങ്കില്‍ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാന്‍ വേണ്ടി വാര്‍ത്തകള്‍ സൃഷ്ടിക്കുന്നവര്‍ ഇങ്ങിനെയൊക്കെയായി മുഖ്യധാരാ മാധ്യമങ്ങള്‍ മാറിപ്പോവുന്നു.
മാറുന്ന രാഷ്ട്രീയ നിലപാടുകള്‍ക്കും സാഹചര്യങ്ങള്‍ക്കും വേണ്ടി നര്‍മ്മദയുടെ നിലവിളി മാധ്യമങ്ങളില്‍ നിന്നും കുടിയിറക്കപ്പെട്ടു കഴിഞ്ഞു. ഇന്ന് സര്‍ദാര്‍ സരോവര്‍ അണക്കെട്ടു നിര്‍മ്മാണവും പുനരധിവാസവും ഒരു രാഷ്ട്രീയ മുതലെടുപ്പിനുള്ള വേദിയാണ്.